നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം

Update: 2024-11-29 03:08 GMT

കൊച്ചി: നടൻ സൗബിൻ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം. ഇന്നലെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ഐടി റെയ്ഡ് നടത്തിയത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്.  പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികൾ എന്നിവയിലാണ് പരിശോധന.

Full View

ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രി 11.30ഓടെ അവസാനിച്ചു. സൗബിന്‍റെ മൊഴി ആദായ വകുപ്പ് രേഖപ്പെടുത്തി. മഞ്ഞുമ്മൽ സിനിമയുടെ നിർമാണത്തിന്‍റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമാതാവ് ഷോൺ ആന്‍റണി അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.

Full View

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News