മ്യാൻമാർ സൈബർ തട്ടിപ്പ് റിക്രൂട്ട്‌മെന്റ്; മലയാളി യുവാക്കളെ മോചിപ്പിക്കാൻ ഇന്ത്യൻ എംബസി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍

Update: 2024-06-11 07:43 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: സായുധ സൈബർ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ കുടുങ്ങിയ മലയാളി യുവാക്കളെ മോചിപ്പിക്കാനൊരുങ്ങി ഇന്ത്യൻ എംബസി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷിതരായി യുവാക്കളെ മോചിപ്പിക്കുന്നതിനു വേണ്ടി മ്യാൻമർ സർക്കാറുമായി ബന്ധപ്പെടുന്നുണ്ടന്നും എംബസി അധികൃതർ കുടുംബത്തെ അറിയിച്ചു.  

യുവാക്കൾ കുടുങ്ങി കിടക്കുന്ന പ്രദേശം മ്യാൻമർ അധികാരികളുടെ നിയന്ത്രണത്തിലല്ലന്ന് എംബസി കോൺസുലർ വിഭാഗം അറിയിച്ചു.സായുധ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് പ്രദേശങ്ങൾ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Advertising
Advertising

മ്യാവഡി പട്ടണത്തിന് പുറമെ എച്ച്പാലു എന്ന എന്ന് പ്രദേശത്ത് മറ്റൊരു പുതിയ സംഘം പ്രവർത്തിക്കുന്നതായും ഈ അടുത്തകാലത്തായി കടത്തിയ യുവാക്കള്‍ ഇവിടെയാണുള്ളതെന്നും എംബസി അധികൃതർ അറിയിക്കുന്നു. മ്യാൻമർ സർക്കാരിന്‍റെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിലുമായും മോൺ, കെയിൻ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണാധികാരികളുമായും ബന്ധപ്പെടുന്നുണ്ടെന്നും യുവാക്കളെ മോചിപ്പിക്കാൻ ആയി പരമാവധി ശ്രമിക്കുന്നുണ്ടെന്നും എംബസി അധികൃതർ കുടുംബത്തെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണം നൽകിയിട്ടും യുവാക്കൾ സംഘങ്ങളുടെ തട്ടിപ്പിനിരയാവുകയാണെന്നും ഇത്തരത്തിലുള്ള തൊഴിലവസരങ്ങൾ വരുമ്പോൾ എംബസി ഉൾപ്പെടെയുള്ളവരെ സമീപിച്ച് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ മുന്നോട്ടു പോകാവൂ എന്നും എംബസി അധികൃതർ മുന്നറിയിപ്പ് നൽകുന്നു .

മ്യാൻമാറിൽ മലയാളി യുവാക്കൾ കുടുങ്ങിക്കിടക്കുന്നത് സംബന്ധിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇന്റർനെറ്റ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് തടവിലാക്കപ്പെട്ടവരെ ഉപയോഗിക്കുന്നതെന്നാണ് വിവരം. സംഘം നൽകുന്ന ടാർഗറ്റ് തികച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കലും ക്രൂരമർദനങ്ങളുമായി പീഡനമാണ്.  നിലവിൽ മഞ്ചേരി, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവർ തടവിലുണ്ടെന്നാണ് വിവരം.

വിസക്കും യാത്രയ്ക്കും പൈസ വേണ്ട എന്നതടക്കം വലിയ ഓഫറുകൾ നൽകിയാണ് സംഘം യുവാക്കളെ ആകർഷിക്കുന്നത്. വലിയ ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യവും നൽകിയിരുന്നു. ഇവർ പറയുന്ന സ്ഥലങ്ങളിലെത്തിയാൽ ഇവരുടെ തന്നെ ആളുകളെത്തി കൂട്ടിക്കൊണ്ടു പോകും. സംഘങ്ങളുടെ കേന്ദ്രത്തിലെത്തിയാൽ പിന്നീടിവർക്ക് പുറംലോകവുമായി ബന്ധമില്ല. ഒരു ദിവസം ഒരാൾ എന്ന മുറയ്ക്ക് വീട്ടുകാരെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടാം.

ഓരോ പ്രദേശത്തെ ആളുകളെയും പറ്റിക്കാൻ ആ പ്രദേശത്ത് നിന്നുള്ളവരെ ഉപയോഗിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇങ്ങനെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ സംഘത്തിന്റെ തടവിലുണ്ടെന്നാണ് വിവരം. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News