വീട്ടുടമ അറിയാതെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചത് ആറ് പേർ; തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ കൊച്ചി കോർപറേഷനിലും ക്രമക്കേട്

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായില്ലെന്നും വീട്ടുടമ പറയുന്നു

Update: 2025-08-14 04:07 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുളള വോട്ടര്‍പട്ടികയിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. മട്ടാഞ്ചേരിയിൽ വീട്ടുടമ അറിയാതെ വോട്ടേഴ്സ് ലിസ്റ്റില്‍ ഇടംപിടിച്ചത് ആറ് പേരാണ്. ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തൽ നടപടിയുണ്ടായില്ല.ഇതുസംബന്ധിച്ച രേഖകള്‍ മീഡിയവണിന് ലഭിച്ചു.

മറ്റ് ഡിവിഷനലുകളില്‍ ഇതരസംസ്ഥാനതൊഴിലാളികളുടെ പേരില്‍ വ്യാപകമായി വോട്ടർ പട്ടികയിൽ തിരിമിറി നടന്നതായി പരാതി ഉയര്‍ന്നിരുന്നു.

കൊച്ചി കോർപറേഷനിലെ മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ താമസക്കാരനായിരുന്നു മുഹമ്മദലി. വാർഡ് വിഭജിച്ചപ്പോൾ ചെർളായി ഡിവിഷനിലെ വോട്ടറായി. പഴയ വോട്ടർ പട്ടികയിലെ വീട്ട് നമ്പർ 5/2672. പുതിയ പട്ടികയിൽ വീട്ട് നമ്പർ 5/1748. രണ്ടിലും മുഹമ്മദലിയെ കൂടാതെ ഒരു പരിചയവുമില്ലാത്ത ആറ് പേർ.

Advertising
Advertising

വാർഡ് വിഭജനത്തിലെ അപാകതകളും വോട്ടർ പട്ടികയിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.

കൊച്ചി കോർപറേഷൻ പരിധിയിൽ സ്ഥലം മാറിപ്പോയവരും മരിച്ചവരുമെല്ലാം വോട്ടർ പട്ടികയിലുണ്ടെന്നും ഡിവിഷന് പുറത്തുള്ളവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും വ്യാപകമായി തിരുകി കയറ്റിയെന്നും ആരോപണമുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News