മലപ്പുറത്തെ ഏഴ് വയസുകാരന്റെ മരണം ഷിഗല്ല? പ്രതിരോധ നടപടികൾ ശക്തമാക്കി

മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്‍റെ മരണം ഷിഗല്ലമൂലമെന്ന് സംശയം.

Update: 2022-02-19 13:11 GMT

മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്‍റെ മരണം ഷിഗല്ല മൂലമെന്ന് സംശയം. ഇന്നലെയാണ് ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. എന്നാൽ ഇക്കാരര്യം സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാ ഫലം വന്നാൽ മാത്രമെ രോഗം സ്ഥിരീകരിക്കൂ.

ഷിഗല്ലയുടെ ലക്ഷണങ്ങൾ

ഷിഗല്ലയുടെ ലക്ഷണങ്ങൾ വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം. വയറിളക്ക രോഗങ്ങൾക്ക്​ പ്രധാന കാരണങ്ങളിൽ ഒന്നാണ്​ ഷിഗല്ല ബാക്ടീരിയ

ഷിഗല്ല ബാധിക്കുന്നത്

ഷിഗല്ല ബാക്​ടീരിയ പ്രധാനമായും കുടലിനെയാണ്​ ബാധിക്കുന്നത്​. അതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ്​ രോഗം പടരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതര നിലയിലെത്തിയാൽ അഞ്ച്​ വയസിന്​ താഴെ രോഗം പിടി​പ്പെട്ട കുട്ടികളിൽ മരണസാധ്യത കൂടുതലാണ്.

more to watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News