ഇസ്മാഇൽ ഹനീയയുടെ രക്ത സാക്ഷ്യം വിമോചനപ്പോരാട്ടങ്ങൾക്കാവേശം നൽകും - ജമാഅത്തെ ഇസ്‌ലാമി

Update: 2024-07-31 17:26 GMT
Editor : ദിവ്യ വി | By : Web Desk

കോഴിക്കോട് : ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഇൽ ഹനീയയുടെ രക്തസാക്ഷ്യം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു. മറ്റൊരു രാജ്യത്തിൻ്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ലോക രാഷ്ട്രങ്ങളും സമൂഹവും ഈ പൈശാചികതക്കെതിരെ രംഗത്തുവരണം. സയണിസത്തിനും സാമ്രാജ്യത്തത്തിനുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ പ്രതിഷേധം അറിയിക്കണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News