മുസ്‌ലിം ലീഗിന്റെ ഭവന നിർമാണ പദ്ധതി വെകിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നതായി സംശയിക്കുന്നു; പി.കെ ഫിറോസ്

സ്ഥലം അധികവിലക്ക് വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.കെ ഫിറോസ് പറഞ്ഞു

Update: 2025-07-27 05:44 GMT

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ഭവന നിർമാണ പദ്ധതി വൈകിപ്പിക്കാൻ സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് സംശയിക്കുന്നതായി യൂത്ത്‌ലീഗ് ജനറൽ സെക്രട്ടറിയും മുണ്ടക്കൈ പുനരധിവാസ ഉപസമിതി അംഗവുമായ പി കെ ഫിറോസ് മീഡിയവണിനോട് പറഞ്ഞു. എല്ലാ തടസങ്ങളും മറികടന്ന് ലീഗ് ദുരിതബാധിർക്ക് വീട് നിർമിച്ചു നൽകും. സ്ഥലം അധികവിലക്ക് വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.കെ ഫിറോസ് പറഞ്ഞു.

സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിനൊപ്പം നിൽക്കാനായിരുന്നു ആദ്യ തീരുമാനമെന്നും എന്നാൽ കാലതാമസം നേരിടുന്നുവെന്ന തോന്നലിലാണ് സ്വന്തം നിലക്ക് നീങ്ങാൻ തീരുമാനിച്ചത്. രജിസ്‌ട്രേഷൻ നടപടികൾ അടക്കം വൈകി. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി പദ്ധതി വൈകിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകൾ പദ്ധതിക്കെതിരെ രംഗത്ത് വന്നതടക്കം പദ്ധതി ബോധപൂർവം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News