കോട്ടയം എംസി റോഡിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം

തൊടുപുഴ സ്വദേശി സനോഷ്, തമിഴ്‌നാട് സ്വദേശി എന്നിവരാണ് മരിച്ചത്

Update: 2025-04-08 05:33 GMT
Editor : ലിസി. പി | By : Web Desk

 കോട്ടയം: കോട്ടയത്ത് എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പ് ഡ്രൈവറായ തൊടുപുഴ സ്വദേശി സനോഷും യാത്രക്കാരനായ തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.അപകടത്തില്‍  മൂന്നുപേർക്ക് പരിക്കേറ്റു.

ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ് പരിക്കേറ്റത്. മുൻവശം പൂർണമായും തകർന്ന ജീപ്പ് അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതതടസ്സമുണ്ടായി. തുടര്‍ന്ന്  ചിങ്ങവനം പൊലീസ് എത്തിയാണ് ഗതാഗതതടസം ഒഴിവാക്കിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News