സാദിഖലി തങ്ങളുടെ സ്‌നേഹസദസിൽ പങ്കെടുത്ത് ജിഫ്രി തങ്ങൾ

യു.ഡി.എഫ് ആണ് ഇൻഡ്യ സഖ്യത്തിന് മാതൃകയായതെന്നും പോരാട്ടത്തിനു കൂടെനിൽക്കുന്ന സുഹൃത്തിനെ പോലെയാണ് ലീഗെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Update: 2024-05-27 11:52 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സ്‌നേഹസദസ്സിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നങ്ങൾക്കിടെയാണ് കോഴിക്കോട് കടവ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിന് ജിഫ്രി തങ്ങൾ എത്തിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണു സംഗമം ഉദ്ഘാടനം ചെയ്തത്.

വർഗീയശക്തികൾക്കെതിരെ പോരാട്ടം തുടരണമെന്ന് ഉദ്ഘാടനം നിർവഹിച്ച് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. നമ്മുടെ സംസ്‌കാരവും അടുത്ത തലമുറയെയും സംരക്ഷിക്കാൻ ആ പോരാട്ടം തുടരണം. രാജ്യത്തെ എല്ലാ വിഭാഗവും ഒന്നിച്ചുജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കേരളം ഇക്കാര്യത്തിൽ മാതൃകയാണ്. കേരളം വർഗീയശക്തികൾക്ക് ഇടംനൽകിയിട്ടില്ല. ഇവിടെ വിഭാഗീയശക്തികൾക്ക് ഇടമില്ല. അതുകൊണ്ടാണ് രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗീയശക്തികൾക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. യു.ഡി.എഫ് ആണ് ഇൻഡ്യ സഖ്യത്തിന് മാതൃകയായത്. മുസ്‌ലിം ലീഗ് വിശ്വസിക്കാവുന്ന കൂട്ടായ്മയാണ്. പതിറ്റാണ്ടുകളായി അവർ കോൺഗ്രസിനൊപ്പമുണ്ട്. പോരാട്ടത്തിനു കൂടെനിൽക്കുന്ന സുഹൃത്തിനെ പോലെയാണ് ലീഗെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായ കാംപയിനിന്റെ ഭാഗമായി കഴിഞ്ഞ വർഷം സാദിഖലി തങ്ങൾ എല്ലാ ജില്ലകളിലും സൗഹാർദ സദസ് നടത്തിയിരുന്നു. ഇതിന്റെ വാർഷികമായാണ് സ്നേഹ സദസ് സംഘടിപ്പിച്ചത്. സംഗമത്തിൽ മതമേലധ്യക്ഷന്മാരും സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരുമെല്ലാം പങ്കെടുക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്.

Full View

Summary: Samastha president Jifri Muthukkoya Thangal attends at the friendly gathering convened by Muslim League state president Panakkad Sadiqali Shihab Thangal.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News