ഇസ്രായേൽ ഭീകരതയെ ഒറ്റപ്പെടുത്തുക : ജമാഅത്തെ ഇസ്‌ലാമി
അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശ ചട്ടങ്ങളും ലംഘിച്ചുള്ള ഇസ്രായേൽ ഭീകരതയെ ഒറ്റപ്പെടുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഗാസയിലും മസ്ജിദുൽ അഖ്‌സയിലും ഇസ്രായേൽ ഫലസ്തീനികൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇസ്രയേൽ അധിനിവേശത്തിനെതിരെ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പു നടത്തുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യപ്പെടാനും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സയണിസറ്റ് ഭീകരതയെ ഫലസ്തീൻ ബാലൻമാർ പിടിച്ചു കെട്ടുമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ പി. മുജീബുറഹ്‌മാൻ. "ഫലസ്തീൻ ബാലൻമാർക്കുനേരെ ചൂണ്ടപ്പെട്ട ഇസ്രയേലീ ഭീകരരുടെ തോക്കുകൾ കളിപ്പാട്ടത്തിൻ്റെ കൗതുകമാണവരിലുണർത്തുന്നത്.തീതുപ്പുന്ന പീരങ്കികൾക്കുനേരെ അബാബീൽ പക്ഷിക്കൂട്ടങ്ങളെപ്പോലെയാണവർ ഓടിയടുക്കുന്നത്. മരണഭയമില്ലാത്ത സ്ത്രീകളുടെയും കുട്ടികളുടെയും ധീരമായ ചെറുത്തുനിൽപ്പ് ജീവഭയമുള്ള സയണിസ്റ്റ് ഭീകരർക്ക് ഉൾപ്പിടച്ചിലുണ്ടാക്കുന്നു.അവരുയർത്തുന്ന മുദ്രാവാക്യങ്ങൾ ലോക നീതിബോധത്തിനുമുമ്പിൽ ചോദ്യശരങ്ങൾ ഉയർത്തുന്നു" - അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു