ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി

സി.പി.എം എടുത്ത തീരുമാനത്തിൽ സംതൃപ്തിയെന്ന് മന്ത്രി റോഷിന്‍ അഗസ്റ്റിന്‍

Update: 2024-06-10 13:55 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി.സി.പി.എം എടുത്ത തീരുമാനത്തിൽ സംതൃപ്തിയെന്ന് മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ പറഞ്ഞു.

പി.പി സുനീറാണ് സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥി. സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയാണ് പി.പി സുനീർ. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്നും സുനീർ പറഞ്ഞു. സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാനാണ് മുസ്‍ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥി.

ഘടകക്ഷികളുടെ ആവശ്യത്തിന് വഴങ്ങിയാണ് സി.പി.എം  സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും രാജ്യസഭാ സീറ്റ് നല്‍കിയത്. സീറ്റ് വേണമെന്ന ആര്‍.ജെ.ഡിയുടെ ആവശ്യം സി.പി.എം തള്ളി. അതേസമയം, ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജൻ പറഞ്ഞു. ഘടകകക്ഷികൾ നല്ലത് പോലെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. സിപിഎം അതിന്‍റെ നിലവാരം ഉയർത്തി കാണിക്കുന്നു. എല്ലാവരും കയ്യടിച്ചാണ് തീരുമാനം അംഗീകരിച്ചത്. ഒരു പാർട്ടിയുടെ താല്പര്യം മാത്രം അനുസരിച്ചായിരുന്നില്ല തീരുമാനമെന്നും ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News