രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ട്‌നിന്ന് കെ. മുരളീധരൻ

മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന.

Update: 2021-06-23 13:06 GMT

രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് വിട്ട് നിന്ന് കെ മുരളധീരൻ എം.പി. മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നതിലെ അതൃപ്തിയാണ് പിന്നിലെന്നാണ് സൂചന. മുരളീധരന്‍ തിരുവനന്തപുരത്തെ വസതിയില്‍ ഉണ്ടെങ്കിലും ഇതുവരെ അദ്ദേഹം യോഗത്തിന് എത്തിയിട്ടില്ല.

രാഷ്ട്രീയകാര്യ സമിതിയില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ മുന്‍കൂട്ടി മറ്റൊരു തലത്തില്‍ എടുക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അതിലാണ് വിട്ടുനില്‍ക്കുന്നത് എന്നണ് സൂചനകള്‍.

അതേസമയം കോണ്‍ഗ്രസില്‍ സമ്പൂർണ അഴിച്ചുപണി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നിർവാഹക സമിതി അംഗങ്ങളടക്കം 51 ഭാരവാഹികൾ മതി. 14 ഡി.സി.സികളും പുനസംഘടിപ്പിക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ സുധാകരൻ പറഞ്ഞു. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News