ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്, വനത്തിലെ തടി അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി: കെ.മുരളീധൻ

ഇന്ത്യയിലെ വൻകിട നഗരത്തോട് കിടപിടിക്കുന്ന നഗരമായി ശബരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാറ്റുമെന്നും മുരളീധരൻ പറഞ്ഞു

Update: 2025-11-03 16:50 GMT

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സിപിഐ കിണ്ടി കക്കും. ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി. ഒടുവിൽ അയ്യപ്പന്റെ സ്വർണം വരെ കട്ടുവെന്നും മുരളീധരൻ പറഞ്ഞു.

കേരളം ഭരിക്കുന്നവർ കേരളത്തിൽ നിന്ന് പരമാവധി കക്കും. കേന്ദ്രം ഭരിക്കുന്നവർ ഇന്ത്യ മുഴുവൻ കക്കും. ഈ സാഹചര്യത്തിൽ ഒരു നഗരത്തിന്റെ സൗന്ദര്യം കിട്ടാനാണ് ശബരീനാഥന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരുവനന്തപുരം നഗരസഭയിൽ ശ്രമിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കണം, റോഡുകൾ നന്നാക്കണം, തെരുവ് വിളക്കുകൾ കത്തണം അങ്ങനെ ഇന്ത്യയിലെ വൻകിട നഗരത്തോട് കിടപിടിക്കുന്ന നഗരമായി ശബരിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ മാറ്റുമെന്നും മുരളീധരൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News