'തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നത് പാർട്ടി പ്രവർത്തകരാണ്'; ശശി തരൂരിന് മറുപടിയുമായി കെ. മുരളീധരൻ

പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ എൽഡിഎഫിന് കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു

Update: 2025-02-23 09:20 GMT

തിരുവനന്തപുരം: ശശിതരൂരിന് മറുപടിയുമായി കെ.മുരളീധരൻ. തെരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുന്നത് പാർട്ടിക്ക് പുറത്തുള്ള വോട്ടു കൊണ്ട് കൂടിയാണെന്നും പാർട്ടി പ്രവർത്തകരാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ സമാഹരിക്കുന്നത് പാർട്ടി പ്രവർത്തകരാണ്. പാർട്ടി പ്രവർത്തകർ ജോലിയെടുക്കുമ്പോഴാണ് സ്ഥാനാർഥികൾ വിജയിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹാട്രിക് വിജയം നേടിയത് കോൺഗ്രസിന്റെ ചാൾസ് ആണെന്നും മുരളീധരൻ പറഞ്ഞു. ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണമെന്നും അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നും അന്താരാഷ്ട്ര വിഷയങ്ങൾ തരൂർ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്നും യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ലെന്നും കേരളത്തിൽ ഒരുകാലത്തും പാർട്ടിക്ക് നേതൃത്വം ഉണ്ടായിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു

Advertising
Advertising

പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ എൽഡിഎഫിന് കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.

സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താൻ കഴിയുന്നതു കൊണ്ടുതന്നെയാണ് നാലുതവണയും താൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും നന്നായി പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസ് മൂന്നാം തവണയും കേരളത്തിൽ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിൽ തരൂർ പറഞ്ഞിരുന്നു.

വാർത്ത കാണാം:

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News