മുസ്‌ലിം എന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്നകാലത്ത് മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും-കെ.സുധാകരന്‍

വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു

Update: 2021-06-09 09:06 GMT

പച്ചനിറവും മുസ്‌ലിം പേരും കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന ഇസ്‌ലാമോഫോബിയയുടെ കാലത്ത് കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ് മുസ്‌ലിം ലീഗ്. വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ചൊവ്വാഴ്ച വൈകീട്ടാണ് കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ ശക്തനായ നേതാവ് പാര്‍ട്ടിയുടെ തലപ്പത്ത് വരണമെന്ന അണികളുടെ വികാരത്തെ മാനിച്ചുകൊണ്ട് കെ.സുധാകരനെ പാര്‍ട്ടിയെ നയിക്കാന്‍ ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരേയും അദ്ദേഹം സന്ദര്‍ശിച്ചു.

Full View

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News