കോൺഗ്രസ് പ്രവർത്തക സമിതി: ചെന്നിത്തലക്ക് പരാതിയില്ലെന്ന് കെ. സുധാകരൻ

താൻ നിർദേശിച്ച എല്ലാവരെയും പരിഗണിച്ചിട്ടുണ്ടെന്നും കേരളത്തിന് മികച്ച പരിഗണന ലഭിച്ചെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Update: 2023-08-21 11:04 GMT

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തലക്ക് അതൃപ്തിയില്ലെന്നാണ് തന്റെ വിശ്വാസമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അദ്ദേഹത്തിന് അർഹതപ്പെട്ട സ്ഥാനം കിട്ടിയെന്ന് പറയാനാവില്ല. അതിൽ അദ്ദേഹത്തിനും മാനസിക വിഷമമുണ്ടാവും. കേരളത്തിന് മികച്ച പരിഗണന ലഭിച്ചെന്നാണ് കരുതുന്നത്. ശശി തരൂരും എ.കെ ആന്റണിയും അടക്കമുള്ളവർ പരിഗണിക്കപ്പെടേണ്ടവരാണ്. മറ്റു സ്ഥാനങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരിച്ചത്. രമേശ് ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. ഇതിൽ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ ചെന്നിത്തല തയ്യാറായിട്ടില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പാണ് ഇപ്പോൾ തന്റെ മുന്നിലുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റു വിഷയങ്ങളിൽ ആറാം തിയതിക്ക് ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News