ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.സുധാകരന്‍

ഗോപിനാഥുമായി ആത്മബന്ധമുണ്ട്. തന്നെ കൈവിട്ടുപോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Update: 2021-08-30 07:27 GMT

എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഗോപിനാഥുമായി ആത്മബന്ധമുണ്ട്. തന്നെ കൈവിട്ടുപോകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വിവാദവുമായി മുന്നോട്ടു പോകാന്‍ കഴിയില്ല. പരസ്യപ്രതികരണം ഭൂഷണമാണോയെന്ന് നേതാക്കൾ ചിന്തിക്കണം. ഈ വിഷയത്തിലുള്ള പാർട്ടിയുടെ അഭിപ്രായങ്ങളെല്ലാം പ്രകടിപ്പിച്ചു കഴിഞ്ഞു. അത് അടഞ്ഞ അധ്യായമാണ്. ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണം. വിവാദങ്ങളുടെ ചാപ്റ്റർ ക്ലോസ് ചെയ്തു. പാർട്ടിയുടെ ഗുണത്തിന് വേണ്ടി ചർച്ചകൾ അവസാനിപ്പിക്കണം.

Advertising
Advertising

എന്നും താങ്ങും തണലുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയുമുണ്ടാകണമെന്നാണ് ആഗ്രഹം. കോൺഗ്രസിന്‍റെ വരാൻ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളിൽ പിടികിട്ടും. എല്ലാവരെയും സഹകരിപ്പിക്കാൻ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ല. സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News