രാഹുൽ നല്ല ഓജസുള്ള ചെറുപ്പക്കാരൻ, സമരമുഖത്തെ കത്തിജ്വലിക്കുന്ന മുഖം; ഷാഫി നോമിനേറ്റ് ചെയ്താൽ എന്താണ് പ്രശ്‌നം?- കെ. സുധാകരൻ

ആദ്യം വിമർശിച്ചവരെല്ലാം ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിച്ചുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി

Update: 2024-10-27 16:38 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കത്തിൽ അസ്വാഭാവികത ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമരമുഖത്തെ കത്തിജ്വലിക്കുന്ന മുഖമാണെന്നും ഷാഫി പറമ്പിൽ നോമിനേറ്റ് ചെയ്തതിൽ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്ത് പുറത്തുപോയതിൽ അന്വേഷണമുണ്ടാകുമെന്നും സുധാകരൻ അറിയിച്ചു.

കത്ത് പോയതിൽ അസ്വാഭാവികതയില്ല. സ്ഥാനാർഥി നിർണയസമയത്ത് സാധാരണമായ കാര്യമാണത്. കത്ത് പുറത്തുപോയതിൽ കൃത്യമായ അന്വേഷണമുണ്ടാകും. ഡിസിസിയിൽനിന്നാണോ എന്നും പരിശോധിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

Advertising
Advertising

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വാക്കുകൾ ദുർവാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നോമിനി എന്നു പറഞ്ഞാൽ കമ്മിറ്റിയിൽ നോമിനേറ്റ് ചെയ്തു എന്നാണ്. അത് ഷാഫി നോമിനേറ്റ് ചെയ്താൽ എന്താണ് പ്രശ്‌നം? രാഹുൽ നല്ല ഓജസുള്ള ചെറുപ്പക്കാരനാണ്. സമരമുഖത്ത് കത്തിജ്വലിക്കുന്ന മുഖമാണെന്നും സുധാകരൻ പറഞ്ഞു.

ആദ്യം വിമർശിച്ചവരെല്ലാം ഇപ്പോൾ രാഹുലിനെ അംഗീകരിച്ചുവെന്നും കെപിസിസി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനമുള്ള പാർട്ടിയിൽ പ്രിയങ്ങളും അപ്രിയങ്ങളുമൊക്കെ ഉണ്ടാകും. കോൺഗ്രസിനെ പോലുള്ള ഒരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

Summary: KPCC president K Sudhakaran said that there is no abnormality in the letter related to Palakkad candidate selection.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News