'സി.പി.എം വ്യാപകമായ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതിന്‍റെ സൂചന'; പാനൂര്‍ ബോംബ് സ്ഫോടന മരണത്തില്‍ കെ. സുധാകരൻ

''തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്.''

Update: 2024-04-05 16:12 GMT
Editor : Shaheer | By : Web Desk
Advertising

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സി.പി.എം വ്യാപകമായ ആക്രമണങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് സുധാകരൻ ആരോപിച്ചു. സി.പി.എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തര മന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽകൂടി വ്യക്തമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''ബോംബ് നിർമാണത്തിനിടയിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാർത്തയാണ്. എന്തിനാണ് സി.പി.എം ബോംബുകൾ നിർമിക്കുന്നത്? വ്യാപകമായ ആക്രമണങ്ങൾക്ക് സി.പി.എം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നൽകുന്നത്. സി.പി.എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തര മന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കൽകൂടി വ്യക്തമാകുന്നു.''-കെ. സുധാകരൻ ആരോപിച്ചു.

ബോംബുകൾ നിർമിച്ച് ആളെ കൊല്ലാൻ പരിശീലിക്കുന്ന ഈ തീവ്രവാദ സംഘടന ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല. തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കുമ്പോൾ ഈ അക്രമകാരികൾക്ക് കിട്ടുന്ന ഓരോ വോട്ടും തീവ്രവാദത്തിനും ബോംബ് നിർമാണത്തിനും ഒക്കെയുള്ള പ്രോത്സാഹനമാണെന്ന് മറക്കരുത്. ഈ അരാജകവാദികളെയും അക്രമകാരികളെയും ഒറ്റപ്പെടുത്താൻ വിവേകമുള്ള പൊതുസമൂഹം ഒന്നിച്ചുനിൽക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ ആവശ്യപ്പെട്ടു.

Full View

പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിടയാണ് സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരണം. സ്‌ഫോടനത്തിൽ പരിക്കേറ്റ വിനീഷും ചികിത്സയിലാണ്. കൈപ്പത്തി തകർന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവർത്തകരാണ്.

Summary: KPCC president K Sudhakaran said that the incident in which a CPM worker died in a bomb-making blast in Panur is an indication that the CPM is preparing for widespread attacks

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News