വിവാദ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകി; യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല: പി.എം.എ സലാം

സമസ്ത-സി.ഐ.സി പ്രശ്‌നത്തിൽ ലീഗ് ഇടപെടില്ല. പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ സമസ്ത നേതൃത്വത്തിനാവും. അതിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

Update: 2022-11-16 10:18 GMT
Advertising

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകൾ കോൺഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലിൽ തൃപ്തിയുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സാദിഖലി ശിഹാബ് തങ്ങളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. കെ.സുധാകരൻ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉൾക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരായ ഓർഡിനൻസ് എതിർക്കുമെന്ന വി.ഡി സതീശന്റെ പ്രഖ്യാപനം ലീഗ് തീരുമാനമല്ല. അത് കോൺഗ്രസ് തീരുമാനമാണ്. ഓർഡിനൻസിൽ ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. യു.ഡി.എഫിൽ ഈ വിഷയം ചർച്ച വന്നാൽ നിലപാട് അറിയിക്കും. യു.ഡി.എഫ് തീരുമാനമെടുത്തിട്ടില്ല. യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

സമസ്ത-സി.ഐ.സി പ്രശ്‌നത്തിൽ ലീഗ് ഇടപെടില്ല. പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ സമസ്ത നേതൃത്വത്തിനാവും. അതിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും പി.എം.എ സലാം വ്യക്തമാക്കി.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News