ബി.ജെ.പി കള്ളപ്പണക്കേസ്: നാളെ ഹാജരാകില്ലെന്ന് കെ സുരേന്ദ്രൻ

നാളെ ഹാജരായില്ലെങ്കിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു

Update: 2021-07-05 15:48 GMT

ബി.ജെ.പി കള്ളപണക്കേസിൽ നാളെ പൊലീസിന് മുന്നിൽ ഹാജരാകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫോണിലൂടെയാണ് അദ്ദേഹം അന്വേഷണ സംഘത്തെ ഇക്കാര്യമറിയിച്ചത്. അതേസമയം, നാളെ ഹാജരായില്ലെങ്കിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

നാളെ രാവിലെ പത്തുമണിക്ക് തൃശൂർ പ്രസ് ക്ലബിൽ ഹാജരാകാനായിരുന്നു അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകിയത്. എന്നാൽ, സംസ്ഥാന കമ്മിറ്റി യോഗം കാസർകോട്ട് നടക്കുന്നതിനാൽ നാളെ ഹാജരാകാനാകില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നുമാണ് സുരേന്ദ്രൻ അന്വേഷണ സംഘത്തെ സുരേന്ദ്രൻ അറിയിച്ചത്. ബി.ജെ.പി കള്ളപ്പണക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കനാണ് സാധ്യത. കേസിൽ കൂടുതൽ വിവരങ്ങൾ അറിയാനാണ് കെ സുരേന്ദ്രന് അന്വേഷണം സംഘം നൽകിയത്.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News