കടയ്ക്കാവൂര്‍ പീഡനക്കേസ്: ഭര്‍ത്താവിനും പൊലീസിനുമെതിരെ അമ്മ

പീഡനക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Update: 2021-07-01 11:22 GMT

കടയ്ക്കാവൂര്‍ പീഡനക്കേസില്‍ ഭര്‍ത്താവിനും പൊലീസിനുമെതിരെ കുട്ടിയുടെ അമ്മ. കേസ് ഭര്‍ത്താവും പൊലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ പുറത്തുകൊണ്ടുവരണം. ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായാണ് പെരുമാറിയതെന്നും അമ്മ ആരോപിച്ചു.

മകനെ വിട്ടികിട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവ് പൊലീസുമായി ചേര്‍ന്ന് കേസ് കെട്ടിച്ചമച്ചത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

അതിനിടെ കടയ്ക്കാവൂര്‍ പീഡനക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തില്‍ എത്താനാവില്ല. അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News