കലൂർ സ്റ്റേഡിയത്തിലെ അപകടം; കൊച്ചി കോർപ്പറേഷന് ഗുരുതര വീഴ്ച

പൊതുസ്ഥലങ്ങളിൽ സ്റ്റേജ് ഉൾപ്പെടെ നിർമിച്ച് നടത്തുന്ന പിപിആർ ലൈസൻസിന് മൃദംഗവിഷൻ അപേക്ഷിച്ചെങ്കിലും ആവശ്യമില്ലെന്ന് കോർപ്പറേഷൻ നിലപാടെടുക്കുകയായിരുന്നു.

Update: 2025-01-01 07:08 GMT

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ കൊച്ചി കോർപ്പറേഷനും ഗുരുതര വീഴ്ച. പൊതുസ്ഥലങ്ങളിൽ സ്റ്റേജ് ഉൾപ്പെടെ നിർമിച്ച് നടത്തുന്ന പിപിആർ ലൈസൻസിന് മൃദംഗവിഷൻ അപേക്ഷിച്ചെങ്കിലും ആവശ്യമില്ലെന്ന് കോർപ്പറേഷൻ നിലപാടെടുക്കുകയായിരുന്നു.

കോർപ്പറേഷൻ ഹെൽത്ത് വിഭാഗമാണ് പിപിആർ ആവശ്യമില്ലെന്ന് അറിയിച്ചത്. പരിപാടിക്ക് മുമ്പ് സ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗവും ജിസിഡിഎ എൻജിനീയറിങ് വിഭാഗവും തയ്യാറായിരുന്നില്ല.

ഉമാ തോമസിന് അപകടമുണ്ടായതിന് പിന്നാലെ സംഘാടകരെ പഴിചാരുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതർ സ്വീകരിച്ചിരുന്നത്. എന്നാൽ കോർപ്പറേഷന്റെ ഭാഗത്തും വീഴ്ചയുണ്ടായി എന്നായി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News