ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല, പി.സി ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ: കാനം രാജേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ പി.സി ജോർജ് ഇന്നും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു.

Update: 2022-07-03 05:29 GMT

തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല, അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, പി.സി ജോർജ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ എന്നും കാനം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ പി.സി ജോർജ് ഇന്നും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും മകൾക്കും കൊള്ളയിൽ പങ്കുണ്ട്. മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നുവെന്നും ജോർജ് ആരോപിച്ചു.

ഫാരിസ് അബൂബക്കറും മുഖ്യമന്ത്രിയും മകൾ വീണാ വിജയനും ചേർന്നുള്ള റാക്കറ്റ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും പി.സി ജോർജ് ആരോപിച്ചു. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ അടക്കം കണ്ട് ഈ ആവശ്യം ഉന്നയിക്കുമെന്നും ജോർജ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News