നടി ഷഹനയുടെ മരണം: ഭർത്താവ് സജാദിന്റെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഷഹന ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Update: 2022-05-13 12:19 GMT

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ ഭർത്താവ് സജാദിന്റെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു. ഷഹനയുടെ മുറിയിൽ മെഡിക്കൽ കോളജ് എസിപി സുദർശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഷഹന ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷഹനയെ ഭർത്താവ് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹനയെ പറമ്പിൽ ബസാറിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പണത്തിന് വേണ്ടി ഷഹനയെ സജാദ് നിരന്തരം മർദിച്ചിരുന്നതായും സഹോദരൻ ആരോപിച്ചു.

ഷഹന മരിക്കുന്നതിന് മുമ്പ് ഭർത്താവുമായി വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്കെന്നും പൊലീസ് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലിൽ താൻ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി സജാദ് മൊഴി നൽകിയിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News