Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കണ്ണൂർ: കണ്ണൂർ ചൂട്ടാട് അഴിമുഖത്ത് മണൽത്തിട്ടയിൽ ഇടിച്ച് ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്.
പരിക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവർ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒൻപത് പേരിൽ ആറ് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണൽത്തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടത്. ഇവര്‍ മത്സബന്ധനത്തിന് പോകുന്നതിനിടെ കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.