ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചു; ബെനറ്റ് എബ്രഹാമിനെ തേടി കർണാടക പൊലീസ് കാരക്കോണം മെഡിക്കൽ കോളജിൽ

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ തട്ടി എന്നതാണ് കേസ്

Update: 2024-11-25 10:02 GMT

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസിന്റെ റെയ്ഡ്.  കോഴക്കേസില്‍ കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്.

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് കർണാടക സ്വദേശികളിൽ നിന്നും ഏഴരക്കോടി രൂപ തട്ടി എന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് കർണാടക പൊലീസ് കേരളത്തിലെത്തിയത്. 

സംഭവത്തിൽ കർണാടക മല്ലേശ്വരം പൊലീസ് ബെനറ്റിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇയാൾ ഒളിവിൽ പോയി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പൊലീസ് കാരക്കോണം മെഡിക്കൽ കോളജിലെത്തിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News