സിവിൽ സർവീസുകാരുടെ പ്രതിഷേധം തള്ളി; കെഎഎസിന് ഉയർന്ന ശമ്പളം തന്നെ

കെഎഎസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.

Update: 2021-12-07 03:58 GMT
Advertising

കെഎഎസ് ഉദ്യോഗസ്ഥർ ഉയർന്ന ശമ്പളം നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സംസ്ഥാന സർക്കാർ. കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം 81,800 രൂപ തന്നെയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. 10 ശതമാനം ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകുകയാണ് ചെയ്യുക.

കെഎഎസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകുന്നതിനെതിരെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു. തങ്ങൾ ആനുപാതിക ശമ്പളവർധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ സർക്കാരിനെ സമീപിച്ചിരുന്നു.


Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News