കാസർകോട് കേന്ദ്ര സർവകലാശാലയെ ആർഎസ്എസ് കാര്യാലയമാക്കുന്നു: രാജ്‌മോഹൻ ഉണ്ണിത്താൻ

ബിരുദദാന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ അതൃപ്തി പരസ്യമാക്കി എം.പി

Update: 2021-12-21 04:47 GMT

രാഷ്ട്രപതി പങ്കെടുക്കുന്ന കാസർകോട് പെരിയ കേന്ദ്ര‍ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി. പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പരിപാടിയെ സമ്പൂർണമായി കാവി വത്കരിച്ചതായും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

എം.പിയുടെ പ്രവിലേജിനെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ല. ഏത് ഗവൺമെന്റ് ഭരിച്ചാലും താൻ എംപിയാണ്. കേന്ദ്ര സർവകലാശാലയെ ആർഎസ്എസിന്റെ കാര്യലയമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Summary : Kasargod Central University is made RSS office: Rajmohan Unnithan

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News