സ്കൂൾ ബസിടിച്ച് നഴ്സറി വിദ്യാർഥിനി മരിച്ച സംഭവം: അപകട കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധ

ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആയ സഹായിച്ചില്ല.

Update: 2023-08-26 08:08 GMT
Editor : anjala | By : Web Desk

കാസര്‍കോട്: കമ്പാര്‍ പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ഥി മരിച്ച സംഭവം. ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആയ സഹായിച്ചില്ല. ആയ ബസിന് ഉള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യണമെന്നും റിപ്പോർട്ടിൽ. റിപ്പോര്‍ട്ട് ട്രാന്‍സ്പോർട്ട് കമ്മീഷണര്‍ക്ക് സമർപ്പിച്ചു. മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (4) ആണ് മരിച്ചത്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News