കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം, സ്റ്റാഫ് അംഗത്തിന് വെട്ടേറ്റു

മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം

Update: 2021-07-16 05:35 GMT
Editor : Roshin | By : Web Desk

പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസിന് നേരെ അക്രമണം. ഒരു പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രാവിലെ 6 മണിയോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ ഓഫീസ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നര മണിയോടെ ഓഫീസിലെത്തുകയും എം.എല്‍.എയെ കാണണമെന്ന് പറയുകയും ചെയ്തു. തിരിച്ചയക്കാന്‍ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News