വിവാഹപ്രായം ഉയർത്തുന്ന തീരുമാനം; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-12-18 08:15 GMT

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇക്കാര്യത്തിൽ പാർട്ടി ആലോചിച്ച് നിലപാട് വ്യക്തമാക്കും. സ്ത്രീശാക്തീകരണമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കരുതുന്നില്ല. അങ്ങനെയെങ്കിൽ സ്ത്രീശാക്തീകരണത്തിനുള്ള ബില്ലാണ് പാസാക്കേണ്ടതെന്നും വേണുഗോപാൽ മീഡിയാവണ്ണിനോട് പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ പഠിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്ന തരൂരിന്റെ പ്രസ്താവനയിൽ തെറ്റൊന്നും കാണുന്നില്ല. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനോടൊപ്പം തരൂരും നിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. അത്തരമൊരു നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും കോടിയേരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News