എന്തിനാണ് സി.പി.എം ഗൗരിയമ്മയെ പുറത്താക്കിയത്? കോടിയേരി ചരിത്രം മറക്കരുതെന്ന് കെ.സി വേണുഗോപാല്‍

പ്രാദേശിക സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത തീരുമാനം എ.ഐ.സി.സി മറികടക്കില്ല

Update: 2022-04-08 07:53 GMT
Click the Play button to listen to article

ഡല്‍ഹി: കെ .വി തോമസിന്‍റെ കാര്യത്തിൽ സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്  കെ.പി.സി.സിയാണെന്ന്  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രാദേശിക സാഹചര്യത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത തീരുമാനം എ.ഐ.സി.സി മറികടക്കില്ല.  പ്രാദേശിക പ്രവർത്തകരുടെ വികാരത്തിന്‍റെ അടിസ്ഥാനത്തിലെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും വേണുഗോപാല്‍‌ പറഞ്ഞു.

ആരായിരുന്നു സി.പി.എമ്മില്‍ കെ.ആര്‍ ഗൗരിയമ്മ?. എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാന്‍ കാരണം?. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒരു വികസന സെമിനാറില്‍ ക്ഷണിച്ചതിന്‍റെ പേരിലാണ് വലിയ നേതാവായ ഗൗരിയമ്മയെ പുറത്താക്കിയത്. തന്‍റെ നാട്ടുകാരന്‍ കൂടിയായ പി ബാലന്‍ മാസ്റ്റര്‍ എം.വി രാഘവന് ചായ കൊടുത്തു എന്നതിന്‍റെ പേരിലാണ് സി.പി.എം നിഷ്‌കരുണം പുറത്താക്കിയത്.

Advertising
Advertising

പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനോട് ജനാധിപത്യത്തെക്കുറിച്ച് പറയുന്നത്. വലിയ വിരോധാഭാസമാണിത്. കോണ്‍ഗ്രസല്ല, സി.പി.എമ്മാണ് അസഹിഷ്ണുത കാണിച്ചത്. ചരിത്രത്തെ കോടിയേരി തമസ്‌കരിക്കരുത്. മറ്റുപാര്‍ട്ടികളുമായി സഹകരിക്കാന്‍ ഏറ്റവും കൂടുതല്‍ അനുവദിക്കാതിരിക്കുന്ന പാര്‍ട്ടി സിപിഎമ്മാണ്. കേരള രാഷ്ട്രീയ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാവുന്നതാണ്. എന്തുകൊണ്ടാണ് ജി.സുധാകരൻ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാത്തതെന്ന്  കോടിയേരി മറുപടി പറയണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News