എ.ഐ ക്യാമറാ ഇടപാടിന്‍റെ കൂടുതൽ രേഖകൾ കെൽട്രോൺ പ്രസിദ്ധീകരിച്ചു

ഇടപാട് വിവാദമായതോടെയാണ് ടെണ്ടര്‍ ഇവാലുവേഷന്‍ രേഖ പുറത്തുവിട്ടത്

Update: 2023-05-01 07:55 GMT
Editor : ijas | By : Web Desk

തിരുവനന്തപുരം: എ.ഐ ക്യാമറാ ഇടപാടിന്‍റെ കൂടുതല്‍ രേഖകള്‍ കെല്‍ട്രോണ്‍ പ്രസിദ്ധീകരിച്ചു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുടെ യോഗ്യതയും അവര്‍ക്ക് ലഭിച്ച മാര്‍ക്കും പ്രസിദ്ധീകരിച്ചു. എസ്.ആര്‍.ഐ.ടി ആരൊക്കെയുമായി സഹകരിച്ചുവെന്നതിന്‍റെ വിവരങ്ങളും പുറത്തുവിട്ടവയിലുണ്ട്. ഇടപാട് വിവാദമായതോടെയാണ് ടെണ്ടര്‍ ഇവാലുവേഷന്‍ രേഖ പുറത്തുവിട്ടത്. എ.ഐ പദ്ധതിയുടെ ടെണ്ടര്‍ ഇവാലുവേഷന്‍ രേഖയാണ് കെല്‍ട്രോണ്‍ പുറത്തുവിട്ടത്.

നാലു കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തു. കമ്പനിയുടെ മൂന്ന് വര്‍ഷത്തെ ടേണ്‍ ഓവര്‍, ചെയ്ത പദ്ധതികളുടെ എണ്ണം, എത്ര കോടിയുടെ പദ്ധതി എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങള്‍ പ്രകാരമായിരുന്നു മാര്‍ക്കിടല്‍. ഇതില്‍ 100ല്‍ 95 മാര്‍ക്ക് എസ്.ആര്‍.ഐ.ടി നേടി. അശോക ബില്‍ഡ്കോണിന് 92ഉം അക്ഷര എന്‍റര്‍പ്രൈസിന് 91ഉം മാര്‍ക്ക് ലഭിച്ചപ്പോള്‍ ഗുജറാത്ത് ഇന്‍ഫോടെക്കിന് ആകെ 8 മാര്‍ക്കാണ് ലഭിച്ചത്. കൂടുതല്‍ മാര്‍ക്ക് നേടിയ എസ്.ആര്‍.ഐ.ടിക്ക് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുകയും ചെയ്തു.

Advertising
Advertising
Full View

എസ്.ആര്‍.ഐ.ടിക്ക് കരാര്‍ ലഭിക്കാന്‍ അശോകയും അക്ഷരയും സഹായിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. കെല്‍ട്രോണ്‍ ആദ്യം പ്രസിദ്ധീകരിച്ചതില്‍ ഈ രേഖകളില്ലായിരുന്നു. വിവാദമായതോടെയാണ് രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായത്. ഇതോടൊപ്പം എസ്.ആര്‍.ഐ.ടി എ.ഐ ഉപകരണങ്ങള്‍ വാങ്ങാന്‍ ഇ-സെന്‍ട്രിക്ക് കമ്പനിയെ ചുമലപ്പെടുത്തിയെന്ന് രേഖയും പ്രസിദ്ധീകരിച്ചു. സേഫ് കേരള പദ്ധതിയിലെ പ്രധാന പങ്കാളികള്‍ പ്രസാദിയോയും ട്രോയിസുമാണെന്ന് ഈ രേഖയിലുണ്ട്. ഈ രണ്ടു കമ്പനികളുടെയും തലവന്മാര്‍ക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം വന്നതാണ്. ഇതോടെ എ.ഐ ക്യാമറക്ക് ചുക്കാന്‍ പിടിച്ചത് പുറം കരാര്‍ എടുത്ത കമ്പനികളാണെന്ന വാദം ശക്തിപ്പെടുകയാണ്. ഇക്കാര്യങ്ങളെല്ലാം കെല്‍ട്രോണിന് അറിയാമായിരുന്നെന്നും വ്യക്തമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News