ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വിടാതെ പ്രതിപക്ഷം; സഭയിൽ ചർച്ച വേണമെന്ന് ആവശ്യം

ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും

Update: 2021-08-13 01:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡോളർ കടത്ത് കേസിൽ സർക്കാരിനെ വിടാതെ പിടിക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയിൽ ഉന്നയിക്കും. വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. ധനാഭ്യർത്ഥന ചർച്ചകൾ പൂർത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.

ഇന്നലെയും വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി. ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേർന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News