കേരള കോണ്‍ഗ്രസില്‍ തര്‍ക്കം; സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

Update: 2021-07-12 16:08 GMT

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം. പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. മോന്‍സ് ജോസഫിന് പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ തന്നെ ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു.

പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചെന്നും പി.ജെ ജോസഫ് പറഞ്ഞു.

നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങള്‍ താല്‍ക്കാലികമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News