വി.സിമാരെ പിടിക്കാൻ ഗവർണർ; അന്വേഷണ സമിതിയുമായി മുന്നോട്ട്

നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ കേരളത്തിലെത്തിയ ഉടന്‍ തന്നെ അന്വേഷണ സമിതി രൂപീകരിച്ചേക്കും.

Update: 2022-08-22 02:09 GMT

തിരുവനന്തപുരം: കണ്ണൂര്‍ വി.സിക്കെതിരായ നീക്കങ്ങള്‍ക്കിടെ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെയും ലക്ഷ്യമിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ സമിതിയെ നിയമിക്കുന്നത് വഴി ഗവര്‍ണര്‍ ലക്ഷ്യമിടുന്നത് വി.സിമാരെയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ കേരളത്തിലെത്തിയ ഉടന്‍ തന്നെ അന്വേഷണ സമിതി രൂപീകരിച്ചേക്കും. 

സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിക്കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍വകലാശാലകള്‍ മാറുന്നതിനനുസരിച്ച് ചട്ടങ്ങളില്‍ മാറ്റമുണ്ടാകുമെങ്കിലും മേലാധികാരി അതാത് വി.സിമാര്‍ തന്നെയായിരിക്കും. നിയമനം അടക്കമുള്ള ഏത് പ്രധാന വിഷയങ്ങളിലെയും അവസാന തീരുമാനം വിസിയുടേതാണ്. ക്രമക്കേട് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനും വി.സിക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ നിയമനങ്ങളില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഉത്തരവാദിത്തവും വൈസ് ചാന്‍സിലര്‍ക്കാണ്. 

Advertising
Advertising

വി.സിമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ പദവി ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണമെന്നതിനാലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നത്. നിയമനങ്ങളുടെ മുഴുവൻ രേഖകളും വിസിമാരോട് ആവശ്യപ്പെടും. വൈസ് ചാന്‍സലര്‍മാരടക്കം നിയമനവുമായി ബന്ധപ്പെട്ട എല്ലാവരില്‍ നിന്നും സമിതി വിവരങ്ങള്‍ ശേഖരിക്കും. സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയാല്‍ ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് വൈസ് ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പുറത്താക്കാനും ഗവര്‍ണര്‍ക്ക് സാധിക്കും.  

ഇത് സംബന്ധിച്ച നിയമവശങ്ങള്‍ രാജ്ഭവന്‍ പരിശോധിച്ചുവരികയാണ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ ഉടന്‍ അംഗങ്ങളെ നിശ്ചയിച്ച് സമിതി രൂപീകരിക്കും. സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബിൽ നിയമസഭാ സമ്മേളനത്തില്‍ പരിഗണിക്കാനിരിക്കെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമായ കാര്യമാണ്.  

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News