'അനുമാനങ്ങൾ വിളിച്ചുപറയാൻ കോടതിയെ ഉപയോഗിക്കരുത്'; നവകേരള സദസ്സിൽ ഹരജിക്കാരനെ വിമർശിച്ച് കോടതി

നവകേരള സദസ്സിന് ജില്ലാ കലക്ടർമാർ സ്‌പോൺസർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു

Update: 2023-12-19 08:17 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: നവകേരള സദസ്സിൽ ഹരജിക്കാരനെ വിമർശിച്ച് കോടതി. ഹരജിക്കാരന്റെ വാദങ്ങൾ പലതും അനുമാനങ്ങൾ മാത്രമാണെന്നു കോടതി. അത്തരം കാര്യങ്ങൾ വിളിച്ചുപറയാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നവകേരള സദസ്സിന് ജില്ലാ കലക്ടർമാർ സ്‌പോൺസർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

സ്‌പോൺസർഷിപ്പ് എന്തിനൊക്കെയാകാമെന്ന് കൃത്യമായി ഉത്തരവിൽ പറഞ്ഞിട്ടുണ്ടെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. സ്‌പോൺസർമാർ സന്നദ്ധരായി വന്നാൽ പണം സ്വീകരിക്കാമെന്നും കലക്ടർമാർ നേരിട്ട് പണം പിരിക്കേണ്ടതില്ലെന്നും മലയാളത്തിലുള്ള ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

എന്നാൽ, കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നവകേരള സദസ്സ് നടത്തുന്നതെന്നും ഒന്നും സുതാര്യമല്ലെന്നും ഹരജിക്കാരൻ വാദിച്ചു. എന്നാൽ, ഹരജിക്കാരന്റെ വാദങ്ങൾ പലതും അനുമാനം മാത്രമാണെന്ന് കോടതി വിമർശിച്ചു. അത്തരം കാര്യങ്ങൾ വിളിച്ചുപറയാൻ കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹരജിയിൽ ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി വീണ്ടും വാദം കേൾക്കും.

Summary: The Kerala High Court criticizes the petitioner in the Navakerala Sadass sponsorship collection

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News