സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം; വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

ഒന്നരക്കോടി ആളുകളെ സർവേക്ക് വിധേയമാക്കിയെന്നും 85 ലക്ഷം വീടുകളിൽ സർവേ നടത്തിയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു

Update: 2025-08-19 15:45 GMT

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തും. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങ്.

ഒന്നരക്കോടി ആളുകളെ സർവേക്ക് വിധേയമാക്കിയെന്നും 85 ലക്ഷം വീടുകളിൽ സർവേ നടത്തിയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം പുല്ലംപാറ പഞ്ചായത്തിന്റെ മാതൃക സ്വീകരിച്ചാണ് സർക്കാർ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയത്.

ഒന്നരക്കോടി ആളുകളെ സർവേക്ക് വിധേയമാക്കിയതിൽ 99.98 പേരും മൂല്യനിർണയത്തിൽ ജയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് സർവേ നടത്തിയത്. 2,57,000 വളണ്ടിയർമാർ ഉണ്ടായിരുന്നുവെന്നും രാജേഷ് വ്യക്തമാക്കി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News