പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി

സി എച്ച് നാഗരാജു തിരുവനന്തപുരത്തും കെ. സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മീഷണർമാരാകും

Update: 2022-12-23 18:27 GMT

തിരുവനന്തപുരം: ഐ.പി. എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് കമ്മീഷണർമാരെ മാറ്റി. സി.എച്ച് നാഗരാജു തിരുവനന്തപുരത്തും കെ. സേതുരാമൻ കൊച്ചിയിലും രാജ്പാൽ മീണ കോഴിക്കോടും കമ്മീഷണർമാരാകും.

മേഖല ഐ.ജി മാർക്കും എതാനും റേഞ്ച് ഡി.ഐ.ജി മാർക്കും മാറ്റമുണ്ട്. ജി. സ്പർജൻ കുമാർ ദക്ഷിണ മേഖല ഐ.ജിയാകുമ്പോൾ നീരജ് കുമാർ ഗുപ്ത ഉത്തര മേഖലയിൽ ഐ.ജിയാവും.എ ശ്രീനിവാസ് എറണാകുളം റേഞ്ച് ഡി. ഐ. ജിയാവും.പുട്ട വിമലാദിത്യ തൃശൂർ റേഞ്ച് ഡി.ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പകരമാളെ നിശ്ചയിച്ചിട്ടില്ല.

Advertising
Advertising

പി. പ്രകാശ് ഇൻറലിജൻസിലും ഹർഷിത അട്ടല്ലൂരി വിജിലൻസിലും ഐ.ജിയാവുന്നതാണ് മറ്റ് പ്രധാനമാറ്റങ്ങൾ. എ.ഡി.ജി പിയായി സ്ഥാനക്കയറ്റം ലഭിച്ച എച്ച്. വെങ്കിടേഷ് ബറ്റാലിയനിലും തുമ്മല വിക്രം സൈബർ ഓപ്പറേഷനിലും ഗോപെഷ് അഗർവാൾ പൊലീസ് അക്കാഡമിയിലും എ.ഡി.ജി.പിമാരാകും.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News