ഡ്രോൺ ഡെവലപ്പർമാരെ തേടി കേരളാ പൊലീസ് ഹാക്കത്തോൺ

സമൂഹത്തിന്റെ സുരക്ഷയ്ക്കായി കേരള പൊലീസിനോടൊപ്പം പ്രവർത്തിക്കാൻ സുവർണാവസരമെന്ന ആഹ്വാനത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്

Update: 2021-11-04 12:32 GMT

ഡ്രോൺ ഡെവലപ്പർമാരെ തേടി കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോൺ ഡെവലപ്‌മെന്റ് ഹാക്കത്തോൺ. കേരളാ പോലീസ് ഡ്രോൺ ഫോറൻസിക് ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഡ്രോൺ ഡെവലപ്‌മെന്റ് ഹാക്കത്തോൺ - 'ഡ്രോൺ കെപി 2021' ന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി കേരള പൊലീസ് എന്ന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയ്ക്കായി കേരള പൊലീസിനോടൊപ്പം പ്രവർത്തിക്കാൻ സുവർണാവസരമെന്ന ആഹ്വാനത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പൊലീസ് സേനയുടെ ഡ്രോൺ ഡെവലപ്‌മെന്റ് ശേഷി വർധിപ്പിക്കൽ, വിവിധ സേവനങ്ങൾക്കായുള്ള ഡ്രോണുകളുടെ നിർമാണം, ഡ്രോൺ ഫോറൻസിക്‌സിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം, ആന്റി ഡ്രോൺ സിസ്റ്റം ഡെവലപ്‌മെന്റ് എന്നിവയാണ് മത്സര ഇനങ്ങൾ.

Advertising
Advertising

ഡ്രോൺ ഡെവലപ്‌മെന്റ് മേഖലയിൽ ഗവേഷണം ചെയ്യുന്ന ടെക്‌നിക്കൽ ഓർഗനൈസേഷൻസ്, വിദ്യാർഥികൾ, ഡ്രോൺ ഡെവലപ്‌മെന്റിൽ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് മത്സരാർഥികളാകാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബർ 2021. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ഡ്രോൺ കെപി വെബ്‌സൈറ്റ് സന്ദർശിക്കാം.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News