ട്രാഫിക് ബോധവൽക്കരണത്തിന് പുതിയ വെബ് സീരീസുമായി കേരള പൊലീസ്

സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള മറുപടിയും വെബ് സീരീസിന്‍റെ പ്രമേയമാകും

Update: 2021-11-21 02:01 GMT

പൊലീസിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നല്‍കാന്‍  പുതിയ വെബ് സീരീസുമായി കേരള പൊലീസ്. . 'പൊലീസിനെ പിടിച്ച കിട്ടു' എന്ന വെബ് സീരിസിന്റെ പ്രോമോ വീഡിയോ പുറത്തിറക്കി.

കേരള പോലീസ് സോഷ്യൽ മീഡിയ സെൽ ആണ്  വെബ് സീരീസ് പുറത്തിറക്കുന്നത്. പൂർണമായും പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ വീഡിയോയിൽ അനിമേഷൻ ക്യാരക്ടർ ആയ കിട്ടുവാണ് മുഖ്യകഥാപാത്രം.

സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പോലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കെതിരെയുള്ള മറുപടിയും വെബ് സീരീസിന്‍റെ പ്രമേയമാകും. എഡിജിപി മനോജ് എബ്രഹാമിൻ്റെ ആശയത്തിൽ തയ്യാറാക്കുന്ന വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് സോഷ്യൽ മീഡിയ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ബിമൽ വിജയ് ആണ്. സീനിയർ സിവിൽ പോലീസ് ഓഫിസർ സന്തോഷ് പി.എസ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News