Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. ഇന്നലെ രജിസ്ട്രാറായി വി.സി നിയമിച്ച മിനി കാപ്പന്‍ ചുമതല ഏറ്റെടുത്തില്ല. ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്. രജിസ്ട്രാര്‍ക്കുള്ള സര്‍വ്വകലാശാല ഫയലുകള്‍ കെ.എസ് അനില്‍കുമാര്‍ പരിശോധിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനം ഇന്നലെ നടപ്പായി.
അതേസമയം, കേരള സര്‍വകലാശാല രജിസ്ട്രാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ സിന്‍ഡിക്കേറ്റിനോട് വിശദീകരണം തേടാന്‍ ഗവര്‍ണറുടെ ആലോചന. തീരുമാനം വൈകാതെ ഉണ്ടാകും. വീണ്ടും ചുമതലയേറ്റെടുത്ത കെ എസ് അനില്‍കുമാര്‍ രജിസ്ട്രാര്‍ക്കായുള്ള, സര്‍വ്വകലാശാല ഫയലുകള്‍ പരിശോധിച്ചു.
സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് നിയമോപദേശം. ഗവര്‍ണര്‍ വി.സിയോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കും. വേണ്ടിവന്നാല്‍ ഗവര്‍ണറും ഹര്‍ജിയില്‍ കക്ഷിചേരും.