Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ എസ്എഫ്ഐ. ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെ കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് എസ്എഫ്‌ഐ മാര്‍ച്ച് സംഘടിപ്പിക്കുക.
അടുത്ത ഘട്ടത്തില്‍ സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല ഉള്‍പ്പെടെയുള്ളിടത്തേക്ക് സമരം നടത്തും. കേരള സര്‍വകലാശാല നടക്കുന്ന എസ്എഫ്‌ഐ മാര്‍ച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് ജി ഉദ്ഘാടനം ചെയ്യും. കേരള-കാലിക്കറ്റ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാര്‍ രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ചാണ് എസ്എഫ്‌ഐ സമരം നടത്തുന്നത്.