കേരളവർമ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ടാബുലേഷൻ ഷീറ്റ് വ്യാജമാണെന്ന് കെ.എസ്.യു

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കളുടെ പ്രതികരണങ്ങളിൽ പോലും പെരുത്തക്കേടുണ്ടെന്നും കെ.എസ്. യു നേതാക്കൾ പറഞ്ഞു

Update: 2023-11-03 01:13 GMT
Editor : Jaisy Thomas | By : Web Desk

അലോഷി സേവ്യര്‍

Advertising

തൃശൂര്‍: കേരളവർമ്മ കോളേജിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ടെണ്ണലിൽ തന്നെ എസ്.എഫ്.ഐ മുമ്പിലായിരുന്നുവെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ടാബുലേഷൻ ഷീറ്റ് വ്യാജമാണെന്ന് കെ.എസ്.യു . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാക്കളുടെ പ്രതികരണങ്ങളിൽ പോലും പെരുത്തക്കേടുണ്ടെന്നും കെ.എസ്. യു നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോപിച്ച് കെ.എസ്.യു രംഗത്തെത്തിയതിന് പിന്നാലെ എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഹസൻ മുബാറക്കിന്‍റെ പ്രതികരണം ഇങ്ങനെ. എന്നാൽ പുറത്ത് വന്ന ടാബുലേഷൻ ഷീറ്റ് ചൂണ്ടി കാട്ടി എസ്.എഫ്.ഐ സ്ഥാനാർഥി ഒരു വോട്ടിന് മുന്നിലായിരുന്നുവെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി പി. എം ആർഷോ തന്നെ ഇന്നലെ രംഗത്തെത്തി.

കെ.എസ്.യുവിന്‍റെ അവകാശ വാദം ശരിവെക്കുന്ന തരത്തിലാണ് കോളേജ് പ്രിൻസിപ്പളും പ്രതികരിച്ചത്. വ്യാജ തെളിവുകൾ നിരത്തി തെരഞ്ഞെടുപ്പ് അട്ടിമറി നടന്നില്ലെന്ന് സ്ഥാപിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News