'എന്നെ കൊന്നോട്ടേ, കേരളം ആര് ഭരിച്ചാലും എന്നെ ബാധിക്കുന്ന കാര്യമല്ല': സ്വപ്‌ന സുരേഷ്

ആരേയും ഭയമില്ല. കള്ളം ചെയ്യുന്നവർക്കല്ലേ ഭയപ്പെടേണ്ട ആവശ്യമുള്ളൂ

Update: 2022-06-08 07:38 GMT
Editor : Dibin Gopan | By : Web Desk

തിരുവനന്തപുരം: കേരളം ആര് ഭരിച്ചാലും അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് സ്വപ്‌ന സുരേഷ്. എന്നെ കൊന്നോട്ടേ, വീട്ടിലുള്ളവരെയും മറ്റുള്ളവരേയും തട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും സ്വപ്‌ന പറഞ്ഞു. ജയിലിൽ ഡി.ഐ.ജി അജയകുമാർ ഒരു പ്രതിയായ തന്നെ പീഡിപ്പിച്ചെങ്കിൽ പുറത്തിറങ്ങിയതിന് ശേഷവും തന്നെയും കൂടെനിൽക്കുന്നവരേയും ഏത് കള്ളക്കേസെടുത്ത് അകത്താക്കുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് നല്ല അഭിപ്രായവുമില്ല ചീത്ത അഭിപ്രായവുമില്ല.

പിണറായി വിജയന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഞാൻ ആരുമല്ല. ജനങ്ങളാണ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടത്. ആരേയും ഭയമില്ല. കള്ളം ചെയ്യുന്നവർക്കല്ലേ ഭയപ്പെടേണ്ട ആവശ്യമുള്ളൂ. എനിക്ക് പ്രത്യേകിച്ച് അജൻഡകളൊന്നുമില്ല. ജീവന് ഭീഷണിയുണ്ട്. ലൈഫ് മിഷൻ കേസിലാണ് വിജിലൻസ് സരിത്തിനെ കൊണ്ടുപോയതെങ്കിൽ എം.ശിവശങ്കറിനെ എന്തുകൊണ്ടാണ് കൊണ്ടുപോവാത്തത്. ഏജൻസികൾ നിരീക്ഷിക്കുന്നതിനൊന്നും യാതൊരു പ്രശ്‌നമില്ല. തെറ്റ് ചെയ്താൽ ഭയപ്പെട്ടാൽ പോരേ. സ്വപ്‌ന സുരേഷ് പറഞ്ഞു.

Advertising
Advertising

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ കൊണ്ടുപോയത് പാലക്കാട്ടെ വിജിലൻസ് സംഘം.വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കൊണ്ടുപോയത്.

സരിത്തിനെ താമസസ്ഥലത്ത് നിന്ന് വെള്ളക്കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയെന്ന സ്വപ്നയുടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെ പാലക്കാട്ടെ പൊലീസ് സംഘം ഫ്ളാറ്റിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.

ഫ്ളാറ്റിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് കൊണ്ടുപോയതെന്നായിരുന്നു പൊലീസ് നൽകിയ സൂചന. എന്നാൽ ഇത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News