വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ്; വോട്ട് ചെയ്തതിന് പിന്നാലെ മുക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച് ഷാഫി പറമ്പിലിനെതിരെ ലതിക ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ ഇത് ആദ്യം വന്നത് സിപിഎം അനുകൂല സൈബർ പേജുകളിലാണെന്ന് കണ്ടെത്തിയതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.

Update: 2025-06-19 15:00 GMT

കോഴിക്കോട്: മുൻ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ കുടുംബം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് മുക്കി സിപിഎം നേതാവ് കെ.കെ ലതിക. പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്തതോടെയാണ് ലതിക പോസ്റ്റ് പിൻവലിച്ചത്. തങ്ങൾ മരണം വരെ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വി.വി പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും പറഞ്ഞിരുന്നു.

അതിനിടെ ലതികക്കെതിരെ വിമർശനവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിർ സ്‌ക്രീൻഷോട്ട് സംബന്ധിച്ച് ഷാഫി പറമ്പിലിനെതിരെ ലതിക ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാൽ ഇത് ആദ്യം വന്നത് സിപിഎം അനുകൂല സൈബർ പേജുകളിലാണെന്ന് കണ്ടെത്തിയതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ രംഗത്തെത്തിയത്.

Advertising
Advertising

Full View

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News