'നാട്ടിലാണെങ്കില്‍ സിപിഎമ്മുകാര് കൊല്ലും കാട്ടിലേക്ക് കയറിയാല്‍ ആനയും കൊല്ലും'; കെ.എം ഷാജി

മാന്യമായ രീതിയിൽ ഒരു അറസ്റ്റ് ഒരു ജനപ്രധിനിധിക്ക് ആവശ്യമാണ്

Update: 2025-01-06 08:25 GMT

കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരണവുമായി മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മാന്യമായ രീതിയിൽ ഒരു അറസ്റ്റ് ഒരു ജനപ്രധിനിധിക്ക് ആവശ്യമാണ്. എന്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന കാര്യം നമ്മൾ ചർച്ച ചെയ്യാൻ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോൾ ആണ് പ്രതികരിച്ചത്. നാട്ടിൽ ഇറങ്ങിയാൽ സിപിഎം കൊല്ലും കാട് കയറിയാൽ ആന കൊല്ലും അതാണ് അവസ്ഥ. പൊതുമുതൽ നശിപ്പിക്കുകയാണെങ്കിൽ ആദ്യം ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഷാജി ചോദിച്ചു.


Full View


അൻവർ സിപിഎനൊപ്പം നിന്നപ്പോൾ വലിയ പ്രശ്നം ഉണ്ടായിരുന്നില്ല.. അയാൾ പാർട്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് പ്രശ്നം. ഒന്നുകിൽ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കിൽ വീട്ടിൽ പേരക്കുട്ടിയെ തൊട്ടിലാട്ടി കുത്തിരീക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറയുന്ന ഒരു തരം അപകടകരമായ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സിപിഎം ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്. അൻവർ നടത്തിയ ജനാധിപത്യ പ്രവർത്തനങ്ങളെ മുസ്‍ലിം ലീഗ് പിന്തുണയ്ക്കുന്നു. അൻവറിന്‍റെ രാഷ്ട്രീയ മാറ്റങ്ങൾ അല്ല, ഭരണകൂടം അൻവറിനോട് കാണിച്ച ക്രൂരതകൾ ആണ് ചർച്ച ചെയ്യേണ്ടത്. 

Advertising
Advertising

അപകടകരമായ കമ്മ്യൂണിസ്റ്റ്‌ രാജ് നമ്മുടെ നാട്ടിൽ നടപ്പിലാക്കുന്നു. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്. അൻവറിന് ലഭ്യമാകേണ്ട എല്ലാ ജനാധിപത്യ അവകാശങ്ങൾക്കും ഒപ്പം ലീഗ് ഉണ്ട്. ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സർക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഇതുവരെ കണ്ടിട്ടില്ല. ആസൂത്രിതമായി നിയമസഭ തകർത്തിട്ട് തല ഉയർത്തി നടന്ന ആളുകളാണ്. അൻവർ ഉയർത്തിയ പ്രശ്നങ്ങളുടെ കൂടെ തങ്ങളുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.


Full View
Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News