കെ.എം ഷാജിയും കുഞ്ഞാലിക്കുട്ടിയും ഒരു വേദിയിൽ; നാളെ സാദിഖലി തങ്ങളുമായി ഔദ്യോഗിക കൂടിക്കാഴ്ച

ഇരു നേതാക്കളുടെയും തുല്യപ്രാധാന്യത്തോടെയുള്ള ചിത്രത്തിനൊപ്പമാണ് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രചരിക്കുന്നത്

Update: 2022-09-18 00:58 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: നേതൃതലത്തിലെ അസ്വാരസ്യങ്ങൾക്കിടെ കെ.എം ഷാജിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തുന്നു. മുസ്‍ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരു നേതാക്കളുമെത്തുന്നത്. അതേസമയം, വിവാദങ്ങൾക്കിടെ കെ.എം ഷാജി -സാദിഖലി തങ്ങൾ ഔദ്യോഗിക കൂടിക്കാഴ്ച നാളെ നടന്നേക്കും.

ഇരു നേതാക്കളുടെയും തുല്യപ്രാധാന്യത്തോടെയുള്ള ചിത്രത്തിനൊപ്പമാണ് ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രചരിക്കുന്നത്. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിലെ മുസ്‍ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടിയുംകെ എം ഷാജിയും ഒരുമിച്ച് പങ്കെടുക്കുന്നത്.

യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങളാണ് ഓഫീസ് കെട്ടിടോദ്ഘാടനം നിർവഹിക്കുന്നത്. ലീഗ് ജനറൽ സെക്രട്ടറി പി.എം.എസലാമും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു . എന്നാൽ ഷാജിയോട് ഔദ്യോഗികമായി വിശദീകരണം തേടാനാണ് ലീഗ് നേതൃതലത്തിൽ നീക്കം. ഇതിന്റെ ഭാഗമായി പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കെ.എം ഷാജി നാളെ സന്ദർശിക്കും. ഉന്നതാധികാര സമിതി അംഗങ്ങളായ നേതാക്കൾ കൂടി ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് സൂചന.

മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റി പുനഃസംഘടന ലക്ഷ്യമിട്ട് മെമ്പർഷിപ് ക്യാമ്പയിനിലേക്ക് കടക്കാനിരിക്കെ ഉയർന്ന വിവാദം രമ്യമായി പരിഹരിക്കാനാകും നേതൃതലത്തിലെ ശ്രമം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News