'ചീത്ത വിളിച്ച് പേടിപ്പിക്കാൻ നോക്കേണ്ട, പേടിപ്പിച്ചാൽ പേടിക്കുന്ന ആളല്ല ഷാജി'; മന്ത്രി വി.അബ്ദുറഹ്മാന് മറുപടിയുമായി കെ.എം ഷാജി

'ലീഗിനെ എൽ.ഡി.എഫിനൊപ്പം ചേർക്കാമെന്ന എം.വി ഗോവിന്ദന്റെ പൂതി മനസിൽ വെച്ചാൽ മതി'

Update: 2023-05-15 01:38 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: തന്നെ ചീത്ത വിളിച്ച് വിരട്ടാൻ നോക്കേണ്ടെന്ന് മന്ത്രി വി.അബ്ദുറഹ്മാന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ മറുപടി. പൈസ കണ്ടാൽ മുട്ടുവിറയ്ക്കുന്ന സഖാക്കളെയേ അബ്ദുറഹ്മാൻ കണ്ടിട്ടുള്ളൂ. ലീഗിനെ എൽഡിഎഫിനൊപ്പം ചേർക്കാമെന്ന എം.വി ഗോവിന്ദന്റെ പൂതി മനസിൽ വെച്ചാൽ മതിയെന്നും കെ.എം ഷാജി കോഴിക്കോട്ട് പറഞ്ഞു.

'മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും. ഇത് കെ.എം ഷാജി ഓർക്കുന്നത് നല്ലതാണ്. രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽനിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗമായിരിക്കുന്നത്''- എന്നായിരുന്നു മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞത്. ഈ ഈ പരാമർശത്തിനാണ് കെ.എം.ഷാജിയുടെ മറുപടി.

Advertising
Advertising

കുറുക്കന്‍റെ കൂട്ടിലേക്ക് പോകുന്ന കോഴിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും കേരളം ഭരിക്കുന്നത് മറ്റൊരു മോദിയാണെന്നും എം.കെ.മുനീർ എം.എൽ.എയും പറഞ്ഞു. കോഴിക്കോട് കുറ്റിച്ചിറയിൽ മുസ്‍ലിംലീഗിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News