പ്ലസ് ടു കോഴക്കേസ്; സർക്കാർ ചെലവാക്കിയത് കോടികൾ, മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് കെ.എം ഷാജി

ഹൈക്കോടതി കേസ് റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കെ.എം ഷാജി പറഞ്ഞു

Update: 2024-11-27 10:09 GMT

കൊച്ചി: തനിക്കെതിരെ പ്ലസ് ടു കോഴക്കേസ് നടത്താൻ സർക്കാർ ചെലവഴിച്ച കോടികൾ മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. ഹൈക്കോടതി കേസ് റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ, ആ സ്വാധീനത്തിന് താൻ വഴങ്ങിയില്ലെന്നും കെ.എം ഷാജി പറഞ്ഞു. 

അഞ്ചുതവണ ഏകദേശം ഒന്നരക്കോടി രൂപയോളം സർക്കാർ സുപ്രിംകോടതിയിൽ കേസ് നടത്താൻ ചെലവഴിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ പണമാണ്. എന്നുവെച്ചാൽ തന്റെ കൂടി പണമാണ്. അത് തിരിച്ചടക്കാനുള്ള മര്യാദയാണ് സർക്കാർ കാണിക്കേണ്ടതെന്നാണ് ഷാജിയുടെ പരാമർശം.

Advertising
Advertising

ഇഷ്ടമില്ലാത്തവരെ എങ്ങനെ തകർക്കണമെന്ന് പിണറായി വിജയന് നന്നായി അറിയാം. ഈ കേസുകൊണ്ടെങ്കിലും കണ്ണു തുറന്നെങ്കിൽ സന്തോഷമെന്നും കെ.എം ഷാജി പറഞ്ഞു. 

Full View   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News